Connect with us

Alappuzha

ആലപ്പുഴ അരൂക്കുറ്റിയില്‍ വാഹനാപകടം; യുവാവ് മരിച്ചു

വടുതലയില്‍ കമ്പ്യൂട്ടര്‍ സര്‍വീസ് സെന്റര്‍ നടത്തുന്ന റിന്‍ഷാദ് (36) ആണ് മരിച്ചത്.

Published

|

Last Updated

ആലപ്പുഴ | ആലപ്പുഴ അരൂക്കുറ്റിയിലെ വടുതലയില്‍ കാര്‍ ബൈക്കിലിടിച്ച് യുവാവ് മരിച്ചു. വടുതലയില്‍ കമ്പ്യൂട്ടര്‍ സര്‍വീസ് സെന്റര്‍ നടത്തുന്ന റിന്‍ഷാദ് (36) ആണ് മരിച്ചത്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴി അരൂക്കുറ്റിയില്‍ വച്ച് എതിരെ വന്ന ഇന്നോവ കാര്‍ റിന്‍ഷാദിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. തെറിച്ചു വീണ റിന്‍ഷാദിന്റെ ദേഹത്തിലൂടെ കാര്‍ കയറിയിറങ്ങി.

ഗുരുതരമായി പരുക്കേറ്റ റിന്‍ഷാദിനെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും രക്ഷിക്കാനായില്ല. കുത്തിയതോട് പഞ്ചായത്ത് കൊച്ചുവെളി നികര്‍ത്തില്‍ അബുവിന്റെ മകനാണ്.

മാതാവ്: റാഫി. ഭാര്യ: ഫര്‍സാന. മകന്‍: ഇവാന്‍ ഇബ്‌നു റിന്‍ഷാദ്. സഹോദരിമാര്‍: റൂബീന, റിന്‍ഷീന.

 

Latest