Idukki
ഈരാറ്റുപേട്ടയില്‍ വാഹനാപകടം; സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു
കരിമണ്ണൂര്‍ കോട്ടക്കവല നെടുമലയില്‍ ജോസഫിന്റെ (കുഞ്ഞേപ്പ്) മകന്‍ അനീഷ് (34) ആണ് മരിച്ചത്.
ഇടുക്കി | ഈരാറ്റുപേട്ട തൊടുപുഴ റോഡില്‍ കാഞ്ഞിരംകവലയ്ക്ക് സമീപത്തുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കരിമണ്ണൂര്‍ കോട്ടക്കവല നെടുമലയില്‍ ജോസഫിന്റെ (കുഞ്ഞേപ്പ്) മകന്‍ അനീഷ് (34) ആണ് മരിച്ചത്. കാര്‍ സ്‌കൂട്ടറിലിടിച്ചാണ് അപകടം.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അനീഷിന്റെ സ്‌കൂട്ടറില്‍ കാറിടിക്കുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് ആറോടെയായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ അനീഷിനെ ഉടനെത്തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കാഞ്ഞിരപ്പള്ളി ചോറ്റിയിലെ ഗ്രീന്‍ ഡെയിന്‍ റിസോര്‍ട്ടിലെ ഷെഫ് ആയിരുന്നു. ഭാര്യ ജോസ്മി (തെക്കുംഭാഗം പുരക്കല്‍ കുടുംബാംഗം). മകന്‍: ജോവാന്‍ (ഒന്നര). മാതാവ്: സെലിന്‍. സഹോദരങ്ങള്‍: സിനി, നിഷ.
---- facebook comment plugin here -----