Connect with us

Kerala

ഈരാറ്റുപേട്ടയില്‍ വാഹനാപകടം; യുവാവ് മരിച്ചു

കളത്തൂക്കടവ് കുന്നപ്പള്ളില്‍ എബിന്‍ ആണ് മരിച്ചത്.

Published

|

Last Updated

ഈരാറ്റുപേട്ട | ഈരാറ്റുപേട്ട പാലാ റൂട്ടില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കളത്തൂക്കടവ് കുന്നപ്പള്ളില്‍ എബിന്‍ ആണ് മരിച്ചത്. പാലാ റോഡില്‍ അമ്പാറ അമ്പലം ജങ്ഷനു സമീപത്തായി ഇന്ന് രാവിലെ ഒമ്പതോടെയാണ് അപകടമുണ്ടായത്.

ഭരണങ്ങാനത്ത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ എബിന്‍ ജോലി സ്ഥലത്തേയ്ക്ക് പോകും വഴിയാണ് അപകടമുണ്ടായത്. ഈരാറ്റുപേട്ട ഭാഗത്തുനിന്നും വന്ന ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ പാലാ ഭാഗത്തുനിന്നും വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

ഗുരുതരമായി പരുക്കേറ്റ യുവാവിനെ ഭരണങ്ങാനത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി പാലായിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

Latest