Connect with us

Kerala

കേളകത്തെ വാഹനാപകടം; മരിച്ച അഭിനേത്രികളുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായം നല്‍കും: സജി ചെറിയാന്‍

രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയില്‍ നിന്ന് ബത്തേരിയിലേക്ക് പോകവെയാണ് വാഹനം അപകടത്തില്‍പ്പെട്ടത്.

Published

|

Last Updated

കണ്ണൂര്‍ | കണ്ണൂര്‍ കേളകത്ത് നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് മരിച്ച രണ്ട് പേരുടെ കുടുംബത്തിന് അടിയന്തര ധനസഹായം നല്‍കുമെന്ന് സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍.

അപകടത്തില്‍ മരിച്ച കായംകുളം മുതുകുളം സ്വദേശി അഞ്ജലിയുടെ കുടുംബത്തിനും കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹന്റെ കുടുംബത്തിനും 25000 രൂപയാണ് അടിയന്തര ധനസഹായമായി സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് കൈമാറുക. രണ്ട് അഭിനേത്രികള്‍ മരിച്ച സംഭവം ഏറെ വേദനാജനകമാണെന്ന് മന്ത്രി അനുശോചിച്ചു.പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ചികിത്സാചെലവും സാംസ്‌കാരികവകുപ്പ് ഏറ്റെടുക്കുമെന്ന് മന്ത്രി പറഞ്ഞു.

ദേവ കമ്മ്യൂണിക്കേഷന്‍ കായംകുളം എന്ന നാടക സംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തില്‍പ്പെട്ടത്. രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയില്‍ നിന്ന് ബത്തേരിയിലേക്ക് പോകവെയാണ് വാഹനം അപകടത്തില്‍പ്പെട്ടത്. മലയാംപടി എസ് വളവില്‍ വെച്ച് മിനി ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 14 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.

Latest