Connect with us

Kerala

കൊല്ലം അഞ്ചലില്‍ വാഹനാപകടം; പഞ്ചവാദ്യം ജീവനക്കാരന്‍ മരിച്ചു

അലയമണ്‍ സ്വദേശി ബിജുകുമാറാണ് (48) മരിച്ചത്.

Published

|

Last Updated

അഞ്ചല്‍ | കൊല്ലം അഞ്ചല്‍ വയലാ ആലുമുക്കിലുണ്ടായ വാഹനാപകടത്തില്‍ പഞ്ചവാദ്യം ജീവനക്കാരന്‍ മരിച്ചു. അലയമണ്‍ സ്വദേശി ബിജുകുമാറാണ് (48) മരിച്ചത്.

ബിജുകുമാര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ബസുമായി കൂട്ടിയിടിച്ചാണ് അപകടം. നിയന്ത്രണം വിട്ട ബൈക്ക് ബസിനടിയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

ബിജുകുമാര്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. കടയ്ക്കല്‍ ശിവക്ഷേത്രത്തിലെ പഞ്ചവാദ്യം ജീവനക്കാരനാണ്.

Latest