Connect with us

Oman

ഒമാനിലെ വാഹനാപകടം ; മലയാളി നഴ്സുമാരുള്‍പ്പെടെ മൂന്ന് മരണം

രണ്ട് മലയാളികളും ഒരു ഈജിപ്ഷ്യന്‍ പൗരയുമാണ് മരിച്ചത്

Published

|

Last Updated

മസ്‌കത്ത് | ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു. നിസ് വ ആശുപത്രിയില്‍ നിന്ന് ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോവുകയായിരുന്ന നഴ്‌സുമാരാണ് അപകടത്തില്‍ പെട്ടത്. വ്യാഴാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയായിരുന്നു അപകടം.

റോഡ് മുറിച്ചുകടക്കുന്നതിനിടെ, നിയന്ത്രണം വിട്ടുവന്ന വാഹനം അഞ്ച് പേരടങ്ങുന്ന സംഘത്തെ ഇടിക്കുകയായിരുന്നു. രണ്ട് മലയാളികളും ഒരു ഈജിപ്ഷ്യന്‍ പൗരയുമാണ് മരിച്ചത്. കൊല്ലം സ്വദേശി മജിദ രാജേഷ്, തൃശൂര്‍ സ്വദേശി ഷജീറ ഇല്‍യാസ് എന്നിവരാണ് മരിച്ച മലയാളികള്‍. രണ്ട് നഴ്സുമാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ രണ്ട് പേരും മലയാളികളാണ്. അപകടത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

 

Latest