Connect with us

accident death

തേനിയിൽ കാറപകടം; രണ്ട് മലയാളികൾ മരിച്ചു

മലയാളികൾ സഞ്ചരിച്ച കാറിൻ്റെ ടയർ പൊട്ടി നിയന്ത്രണം വിട്ട് ലോറിയിൽ ഇടിക്കുകയായിരുന്നു.

Published

|

Last Updated

മധുര | തമിഴ്നാട്ടിൽ തേനിയിലുണ്ടായ കാറപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കോട്ടയം സ്വദേശികളാണ് മരിച്ചത്. തിരുവാതുക്കല്‍ സ്വദേശികളായ അക്ഷയ് അജേഷ് (23), ഗോകുല്‍ (23) എന്നിവരാണ് മരിച്ചത്. വടവാതൂര്‍ സ്വദേശി അനന്തു ഗുരുതരമായി പരുക്കേറ്റ് തേനി മെഡിക്കൽ കോളജ് ആശുപത്രിയിലാണ്.

അനന്തു അപകടനില തരണം ചെയ്തിട്ടില്ല. മലയാളികൾ സഞ്ചരിച്ച കാറിൻ്റെ ടയർ പൊട്ടി നിയന്ത്രണം വിട്ട് ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ നിശേഷം തകർന്നു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം.

---- facebook comment plugin here -----

Latest