Kerala
തൃശൂര്‍ കരുവന്നൂരില്‍ വാഹനാപകടം; കാര്‍ ഡ്രൈവര്‍ മരിച്ചു
കാര്‍ ഓടിച്ചിരുന്ന തേലപ്പിള്ളി സ്വദേശി പെരുമ്പിള്ളി വീട്ടില്‍ നിജോ ആണ് മരിച്ചത്.
തൃശൂര്‍ | കരുവന്നൂര്‍ ചെറിയപാലത്തിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. സ്വകാര്യ ബസും കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ ഓടിച്ചിരുന്ന തേലപ്പിള്ളി സ്വദേശി പെരുമ്പിള്ളി വീട്ടില്‍ നിജോ ആണ് മരിച്ചത്.
ഇന്ന് രാവിലെ പത്തോടെയായിരുന്നു അപകടം. ഇരിങ്ങാലക്കുട ഭാഗത്ത് നിന്ന് വരികയായിരുന്ന സ്വകാര്യ ബസാണ് കാറിലിടിച്ചത്.
കാര്‍ മറ്റൊരു വാഹനത്തെ മറികടന്ന് വരുന്നതിനിടെയാണ് അപകടമുണ്ടായത്.
---- facebook comment plugin here -----