Connect with us

National

പരിശീലനം കഴിഞ്ഞ് ചാര്‍ജെടുക്കാന്‍ പോകുന്നതിനിടെ വാഹനാപകടം; ഐപിഎസ് പ്രൊബേഷണറി ഓഫീസര്‍ മരിച്ചു

മധ്യപ്രദേശ് സ്വദേശി ഹര്‍ഷ് ബര്‍ധന്‍ (25) ആണ് മരിച്ചത്.

Published

|

Last Updated

ബെംഗളുരു| കര്‍ണാടകയില്‍ പരിശീലനം കഴിഞ്ഞ് ചാര്‍ജെടുക്കാന്‍ പോകുന്നതിനിടെ ഐപിഎസ് പ്രൊബേഷണറി ഓഫീസര്‍ വാഹനാപകടത്തില്‍ മരിച്ചു. മധ്യപ്രദേശ് സിംഗ്‌രോളിയിലുള്ള ദോസര്‍ സ്വദേശി ഹര്‍ഷ് ബര്‍ധന്‍ (25) ആണ് മരിച്ചത്. 2023 കര്‍ണാടക കേഡര്‍ ഉദ്യോഗസ്ഥനാണ് അദ്ദേഹം.

ഹാസനിലെ എഎസ്പിയായി ചാര്‍ജ് എടുക്കാനായി വരുന്നതിനിടെയാണ് അപകടം. മൈസുരുവിലെ പോലീസ് അക്കാദമിയില്‍ നാലാഴ്ചത്തെ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷമാണ് നിയമനം ലഭിച്ചത്. വാഹനമോടിച്ചിരുന്ന കോണ്‍സ്റ്റബിള്‍ മഞ്‌ജേഗൗഡയെ ഗുരുതര പരുക്കുകളോടെ ഹാസനിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ട് 4.20-ഓടെയാണ് അപകടമുണ്ടായത്. ഹാസന് അടുത്തുള്ള കിട്ടനെയില്‍ വെച്ച് വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ച് ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ജീപ്പ് സമീപത്തുള്ള മരത്തിലും തുടര്‍ന്ന് അടുത്തുള്ള വീടിന്റെ മതിലിലും ഇടിച്ചാണ് നിന്നത്. ഹര്‍ഷ് ബര്‍ധനെ വിദഗ്ധ ചികിത്സയ്ക്കായി ബെംഗളുരുവിലേക്ക് കൊണ്ട് പോകാനിരിക്കെയാണ് മരിച്ചത്.

 

 

 

Latest