Kerala
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരായ രണ്ടു പേര്‍ക്ക് പരുക്ക്
ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

പാലക്കാട്| പാലക്കാട് – കോഴിക്കോട് ദേശീയപാതയിലെ വട്ടമ്പലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ക്ക് പരുക്ക്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
മണ്ണാര്‍ക്കാട് പെരുമ്പാടാരി കോഴിക്കോട്ടില്‍ അഖില്‍ (30), നായടിക്കുന്ന് മാടക്കടവ് നിസാര്‍ (29) എന്നിവര്‍ക്കാണ് പരുക്ക് പറ്റിയത്. ഇന്നലെ രാത്രി 10 മണിയോടുകൂടിയാണ് അപകടമുണ്ടായത്. ഇരുവരരെയും മണ്ണാര്‍ക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതര പരുക്കേറ്റ അഖിലിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
---- facebook comment plugin here -----