Connect with us

Kerala

കോന്നിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരാളുടെ നില ഗുരുതരം

ഗുരുതരമായി പരിക്കേറ്റയാളെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Published

|

Last Updated

പത്തനംതിട്ട| കോന്നി ഇളകൊള്ളൂരില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം. കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. പരിക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.

അപകടത്തില്‍പ്പെട്ട കാറില്‍ അഞ്ച് യാത്രക്കാരാണുണ്ടായിരുന്നത്. ശബരിമലയില്‍ നിന്ന് മടങ്ങുകയായിരുന്നു ഇവര്‍. കാര്‍ ടിപ്പര്‍ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.  നാട്ടുകാരും ഫയര്‍ഫോഴ്സുമെത്തി കാറിന്റെ മുന്‍വശം വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.

ഗുരുതരമായി പരിക്കേറ്റയാളെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റുള്ളവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍പ്പെട്ടവര്‍ തമിഴ്നാട്ടില്‍ നിന്ന് എത്തിയവരാണെന്ന് പോലീസ് പറഞ്ഞു.

 

 

Latest