Connect with us

National

ഗുജറാത്തില്‍ കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു

ഒരു പുരുഷനും രണ്ടു സ്ത്രീകളും രണ്ടു കുട്ടികളുമാണ് മരിച്ചത്.

Published

|

Last Updated

സൂററ്റ്| ഗുജറാത്തില്‍ കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു. ഒരു പുരുഷനും രണ്ടു സ്ത്രീകളും രണ്ടു കുട്ടികളുമാണ് മരിച്ചത്. ഇന്നലെ രാത്രി ഹിമ്മത് നഗര്‍-ഇദാര്‍ ഹൈവേയിലാണ് സംഭവം.

ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപകട സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തി. സംഭവ സ്ഥലത്ത് തന്നെ അഞ്ചുപേരും മരിച്ചതായി പോലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

 

 

 

 

Latest