Kerala
പന്തളത്ത് കെ എസ് ആര്‍ ടി സി ബസിലിടിച്ച കാര്‍ കത്തിനശിച്ചു
രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്

പത്തനംതിട്ട | പത്തനംതിട്ട പന്തളം കൂരമ്പാലയില്‍ കെ എസ് ആര്‍ ടി സി ബസിലിടിച്ച കാര്‍ കത്തിനശിച്ചു. കാര്‍ യാത്രികരായ രണ്ട് പേര്‍ക്ക് ഗുരുതര പരുക്കേറ്റു. കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസിലേക്ക് പന്തളം ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ ഇടിച്ചുകയറുകയായിരുന്നു. മാവേലിക്കര ഇടപ്പോണ്‍ സ്വദേശികളായ വിഷ്ണു, സന്ദീപ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണായും തകര്‍ന്ന് തീ പടരുകയായിരുന്നു. നാട്ടുകാര്‍ ഇടപെട്ടാണ് തീ വേഗത്തില്‍ അണച്ചത്.
---- facebook comment plugin here -----