National
കുംഭമേളയ്‌ക്കെത്തിയ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും ബസും കൂട്ടിയിടിച്ച് അപകടം; 10 മരണം
19 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
![](https://assets.sirajlive.com/2025/02/accident-2-897x538.jpg)
ലക്‌നോ|പ്രയാഗ്‌രാജില്‍ കുംഭമേളയ്‌ക്കെത്തിയ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും ബസും കൂട്ടിയിടിച്ച് വാഹനാപകടം. അപകടത്തില്‍ പത്തു പേര്‍ മരിച്ചു. 19 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പ്രയാഗ്രാജ്-മിര്‍സാപുര്‍ ഹൈവേയില്‍ മെജയില്‍ വച്ച് അര്‍ധരാത്രിയിലാണ് അപകടമുണ്ടായത്. ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയില്‍നിന്നുള്ള തീര്‍ത്ഥാടകര്‍ ത്രിവേണീ സംഗമ സ്‌നാനത്തിനു പോകുകയായിരുന്നു. മധ്യപ്രദേശിലെ രാജ്ഗഡില്‍നിന്നു വന്ന ബസാണ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറിലിടിച്ചത്.
പരുക്കേറ്റവര്‍ക്ക് കൃത്യമായ ചികിത്സ ലഭ്യമാക്കണമെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങള്‍ സ്വരൂപ് റാണി മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയിട്ടുണ്ട്. അപകടത്തില്‍പെട്ട ബൊലേറോ കാര്‍ അമിതവേഗത്തിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് വിശദമാക്കി.