Eranakulam
ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; വീടിന്റെ മേല്‍ക്കൂരയില്‍ പതിച്ചു
മൂവാറ്റുപുഴ ആരക്കുഴ പണ്ടപ്പിള്ളി ലിങ്ക് റോഡില്‍ ആണ് സംഭവം. റോഡിന് താഴ്ഭാഗത്തുള്ള മുതുകല്ല് കരിമലയില്‍ സുരേഷിന്റെ വീടിനു മുകളിലേക്കാണ് കാര്‍ വീണത്.
കൊച്ചി | ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് വീടിന്റെ മേല്‍ക്കൂരയില്‍ പതിച്ചു. മൂവാറ്റുപുഴ ആരക്കുഴ പണ്ടപ്പിള്ളി ലിങ്ക് റോഡില്‍ ആണ് സംഭവം. റോഡിന് താഴ്ഭാഗത്തുള്ള മുതുകല്ല് കരിമലയില്‍ സുരേഷിന്റെ വീടിനു മുകളിലേക്കാണ് കാര്‍ വീണത്. ആര്‍ക്കും പരുക്കില്ല.
അപകട സമയത്ത് വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. വീടിന്റെ മേല്‍ക്കൂര പൂര്‍ണമായി തകര്‍ന്നു.
ശബരിമല ദര്‍ശനം കഴിഞ്ഞ് കോയമ്പത്തൂരിലേക്ക് മടങ്ങുകയായിരുന്നു കാര്‍ യാത്രക്കാര്‍.
---- facebook comment plugin here -----