Connect with us

Kerala

പത്തനംതിട്ടയില്‍ കാറിന് തീപ്പിടിച്ച് അപകടം; രണ്ട് പേര്‍ വെന്തുമരിച്ചു

ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചതെന്നാണ് സംശയം.

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ടയില്‍ കാറിന് തീപ്പിടിച്ച് രണ്ട് മരണം. തിരുവല്ല വേങ്ങലയിലാണ് കാറിനുള്ളില്‍ രണ്ട് പേര്‍ വെന്തുമരിച്ചത്.ഇന്ന് ഉച്ചയോടെയാണ് സംഭവം. കാറിന് തീപ്പിടിച്ച വിവരമറിഞ്ഞ് ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീയണക്കുകയായിരുന്നു.

മൃതദേഹം കത്തികരിഞ്ഞ നിലയിലായതിനാല്‍ മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചതെന്നാണ് സംശയം. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തും.

Latest