Connect with us

Idukki

ഇടുക്കി കുമളിയില്‍ കാറിന് തീപിടിച്ചു; ഒരാള്‍ മരിച്ചു

വാഹനത്തില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല.

Published

|

Last Updated

ഇടുക്കി | കുമളിയില്‍ കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. ഇന്ന് രാത്രി 8.30ഓടെയായിരുന്നു സംഭവം. കുമളി 66-ാം മൈലിന് സമീപത്താണ് കാറിന് തീപിടിച്ചത്.

അഗ്നിശമന സേനയെത്തി തീയണച്ചു. മുരിക്കടി സ്വദേശിയുടേതാണ് വാഹനം.

വാഹനത്തില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല.

 

Latest