National
മുംബൈ-നാഗ്പുര്‍ എക്സ്പ്രസ് വേയില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; ആറ് മരണം
നാഗ്പുരില്‍നിന്നു മുംബൈ ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ തെറ്റായ ദിശയില്‍ വന്ന മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
മുംബൈ| മുംബൈ-നാഗ്പുര്‍ എക്സ്പ്രസ് വേയില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ആറ് പേര്‍ മരിച്ചു. മുംബൈയിലെ ജല്‍ന ജില്ലയിലെ കട്വാഞ്ചിയില്‍ ഇന്നലെ രാത്രി പതിനൊന്നോടെയാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
നാഗ്പുരില്‍നിന്നു മുംബൈ ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ തെറ്റായ ദിശയില്‍ വന്ന മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. പെട്രോള്‍ പമ്പില്‍ നിന്ന് ഇന്ധനം നിറച്ച ശേഷം തെറ്റായ ദിശയില്‍ ദേശീയപാതയിലേക്കു കയറിയ കാറാണ് അപകടത്തിനു കാരണമായതെന്ന് പോലീസ് പറഞ്ഞു.
അപകടത്തിന് പിന്നാലെ മുംബൈ-നാഗ്പുര്‍ എക്സ്പ്രസ് വേയില്‍ ഗതാഗതം തടസ്സപ്പെട്ടു. കാറുകള്‍ ക്രെയിന്‍ ഉപയോഗിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചുവെന്ന് ഹൈവേ പോലീസ് അറിയിച്ചു.