Kerala
ചടയമംഗലത്ത് കെഎസ്ആര്‍ടിസി ബസിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം; സ്ത്രീ മരിച്ചു
ഗുരുതര പരുക്കുകളോടെ മകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൊല്ലം | ചടയമംഗലത്ത് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്ത്രീക്ക് ദാരുണാന്ത്യം. നിലമേല്‍ വെള്ളാപാറ ദീപു ഭവനില്‍ ശ്യാമള കുമാരിയാണ് മരിച്ചത്.
എംസി റോഡില്‍ ഇളവക്കോട് ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ഗുരുതര പരുക്കുകളോടെ മകന്‍ ദീപുവിനെ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മറ്റൊരു വാഹനത്തെ മറികടന്നു വന്ന കാര്‍ സ്‌കൂട്ടറില്‍ ഇടിക്കുകയും തുടര്‍ന്ന് നിയന്ത്രണം നഷ്ടമായി കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു.അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറിന് അമിതവേഗത ഉണ്ടായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
---- facebook comment plugin here -----