Connect with us

Kerala

എറണാകുളത്ത് മേല്‍പ്പാലത്തില്‍ നിന്നും കാര്‍ താഴേക്ക് പതിച്ചു; അഞ്ച് പേര്‍ക്ക് പരുക്ക്

നിയന്ത്രണം വിട്ട കാര്‍ കെഎസ്ഇബി വിതരണ ബോക്സ്, മെട്രോ നടപ്പാതയിലെ ഇരിപ്പിടം, മരം എന്നിവ തകര്‍ത്താണ് റോഡിലേക്ക് വീണത്

Published

|

Last Updated

കൊച്ചി |  എറണാകുളം-ആലുവ ബൈപ്പാസ് മേല്‍പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട് കാര്‍ താഴേക്ക് പതിച്ചു അപകടം. സംഭവത്തില്‍ കാറിലുണ്ടായിരുന്ന അഞ്ച് സ്ത്രീകള്‍ക്ക് പരുക്കേറ്റു. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം

നിയന്ത്രണം വിട്ട കാര്‍ കെഎസ്ഇബി വിതരണ ബോക്സ്, മെട്രോ നടപ്പാതയിലെ ഇരിപ്പിടം, മരം എന്നിവ തകര്‍ത്താണ് റോഡിലേക്ക് വീണത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്.

Latest