Kerala
കണ്ണൂരില്‍ കാര്‍ കുളത്തിലേക്ക് മറിഞ്ഞ് അപകടം; ഒരു മരണം
കണ്ണൂര്‍ അങ്ങാടിക്കടവ് സ്വദേശി ഇമ്മാനുവല്‍ ആണ് മരിച്ചത്.

കണ്ണൂര്‍|കണ്ണൂര്‍ അങ്ങാടിക്കടവില്‍ കാര്‍ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ കാര്‍ യാത്രികനായ യുവാവ് മരിച്ചു. കണ്ണൂര്‍ അങ്ങാടിക്കടവ് സ്വദേശി ഇമ്മാനുവല്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്. തൃശൂരില്‍ വിദ്യാര്‍ത്ഥിയായ ഇമ്മാനുവല്‍ പരീക്ഷ കഴിഞ്ഞ് തിരിച്ച് അങ്ങാടിക്കടവിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്.
കുളത്തിലേക്ക് കുത്തനെ മറിഞ്ഞ കാറില്‍ നിന്ന് കാര്‍ യാത്രികനെ നാട്ടുകാര്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റോഡിലൂടെ പോകുന്നതിനിടെ മരക്കൊമ്പ് വീഴുന്നത് കണ്ട് കാര്‍ വെട്ടിക്കുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ തെങ്ങില്‍ കാര്‍ ഇടിച്ചു. ശേഷം തൊട്ടടുത്തുള്ള ചെറിയ കുളത്തിലേക്ക് കാര്‍ മറിയുകയായിരുന്നു.
---- facebook comment plugin here -----