Connect with us

National

നിയന്ത്രണം വിട്ട കാര്‍ ചായക്കടയിലേക്ക് ഇടിച്ചുകയറി; ഒരു മരണം

തക്കല മുട്ടയ്ക്കാട് സ്വദേശി ആരോഗ്യ ആണ് മരിച്ചത്.

Published

|

Last Updated

ചെന്നൈ|കന്യാകുമാരിയില്‍ നിയന്ത്രണം വിട്ട ആഢംബര കാര്‍ ചായക്കടയിലേക്ക് ഇടിച്ചുകയറി അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. കന്യാകുമാരി തക്കലക്ക് സമീപമാണ് അപകടമുണ്ടായത്. തക്കല മുട്ടയ്ക്കാട് സ്വദേശി ആരോഗ്യ ( 47) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്.

നിയന്ത്രണം വിട്ട കാര്‍ ചായക്കടയില്‍ ചായ കുടിച്ചുകൊണ്ടിരുന്നവര്‍ക്കിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വാഹനം ഓടിച്ച ജെബിനെ പോലീസ് അറസ്റ്റു ചെയ്തു.

Latest