Kerala
നിയന്ത്രണം വിട്ട കാര്‍ വീടിനുള്ളിലേക്ക് ഇടിച്ചുകയറി
മംഗലത്ത് തോമസ് സാമുവലിന്റെ വീട്ടിലേക്കാണ് കാര്‍ ഇടിച്ചു കയറിയത്. വീടിന് നാശനഷ്ടമോ ആളപായമോ സംഭവിച്ചിട്ടില്ല. വീടിന്റെ മതിലിനും പോര്‍ച്ചില്‍ കിടന്ന കാറിനും നാശനഷ്ടമുണ്ടായി.

റാന്നി | നിയന്ത്രണം വിട്ട കാര്‍ വീടിനുള്ളിലേക്ക് ഇടിച്ചു കയറി. ഇന്ന് പുലര്‍ച്ചെ നാലിന് ഉതിമൂട്ടിലാണ് അപകടം സംഭവിച്ചത്. എന്നാല്‍, വീടിന് നാശനഷ്ടമോ ആളപായമോ സംഭവിച്ചിട്ടില്ല.
മംഗലത്ത് തോമസ് സാമുവലിന്റെ വീട്ടിലേക്കാണ് കാര്‍ ഇടിച്ചു കയറിയത്. വീടിന്റെ മതിലിനും പോര്‍ച്ചില്‍ കിടന്ന കാറിനും നാശനഷ്ടമുണ്ടായി. കോന്നി സ്വദേശി രാജേഷ് എന്ന ആളാണ് കാര്‍ ഓടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
കശ്മീരില്‍ നിന്നുള്ള യാത്രക്കാരെ കൊച്ചിയില്‍ ഇറക്കിയ ശേഷം കോന്നിയിലേക്ക് രാജേഷ് കാര്‍ ഓടിച്ച് വരുമ്പോഴാണ് അപകടമുണ്ടായത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് ഇടയാക്കിയതെന്ന് പറയുന്നു.
അപകടമുണ്ടായ സ്ഥലത്തിനു സമീപം നേരത്തെയും സമാന രീതിയില്‍ അപകടമുണ്ടായിട്ടുണ്ട്. ദീര്‍ഘദൂര യാത്ര കഴിഞ്ഞ് വരുന്ന വാഹനങ്ങളാണ് കൂടുതലായും അപകടത്തില്‍ പെടുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.