Kerala
താമരശ്ശേരിയില്‍ സ്‌കൂട്ടറിലിടിച്ച് കാര്‍ തലകീഴായി മറിഞ്ഞു; മൂന്ന് പേര്‍ക്ക് പരുക്ക്
ആരുടെയും പരുക്ക് ഗുരുതരമല്ല

താമരശ്ശേരി | താമരശ്ശേരി ചുരത്തില്‍ സ്‌കൂട്ടറിലിടിച്ച് നിയന്ത്രണം നഷ്ടമായ കാര്‍ തലകീഴായി മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരുക്കേറ്റു. കാര്‍ യാത്രികരായ രണ്ട് കര്‍ണാടക സ്വദേശികള്‍ക്കും ബൈക്ക് ഓടിച്ചിരുന്ന താമരശ്ശേരി സ്വദേശിക്കുമാണ് പരുക്കേറ്റത്.
ഉച്ചക്ക് 12.30 ഓടെയാണ് സംഭവം. പരുക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.
---- facebook comment plugin here -----