Kerala
ഹൃദയാഘാതമുണ്ടായ രോഗിയുമായി പോയ ആംബുലൻസിന്റെ വഴി തടഞ്ഞ് കാർ യാത്രികൻ; രോഗി മരിച്ചു
എരഞ്ഞോളി നായനാര്‍ റോഡില്‍ വച്ചാണ് കാര്‍ യാത്രികന്‍ ആംബുലന്‍സിന് വഴി നല്‍കാതിരുന്നത്.
കണ്ണൂര്‍ | കണ്ണൂരില്‍ രോഗിയുമായി പോയ ആംബുലന്‍സിന്റെ വഴി തടഞ്ഞ് കാര്‍ യാത്രികന്‍. കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാതെ വന്നതോടെ രോഗി മരിച്ചു.മട്ടന്നൂര്‍ സ്വദേശി റുക്കിയ ആണ് മരിച്ചത്.
എരഞ്ഞോളി നായനാര്‍ റോഡില്‍ വച്ചാണ് കാര്‍ യാത്രികന്‍ ആംബുലന്‍സിന് വഴി നല്‍കാതിരുന്നത്.ഇന്നലെ വൈകീട്ടായിരുന്നു സംഭവം.ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്നാണ് റുക്കിയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.എന്നാല്‍ അരമണിക്കൂറോളം കാര്‍ യാത്രികന്‍ ആംബുലന്‍സിന് വഴി നല്‍കാതെ തടസ്സമുണ്ടാക്കി. ആശുപത്രിയില്‍ എത്തിച്ച ഉടനെ 61കാരി മരിക്കുകയായിരുന്നു.
കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാതെ വന്നതാണ് മരണകാരണമെന്നാണ് ആരോപണം.കാര്‍ ഡ്രൈവര്‍ക്കെതിരെ പരാതി നല്‍കുമെന്ന് ആംബുലന്‍സ് ഡ്രൈവര്‍ പറഞ്ഞു.