Connect with us

National

ഹൈദരാബാദില്‍ കാര്‍ റിപ്പയര്‍ ചെയ്യുന്നതിനിടെ തീപിടുത്തം: 9 മരണം

കാറിന്റെ അറ്റകുറ്റപ്പണിക്കിടെയുണ്ടായ തീപ്പൊരിയാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Published

|

Last Updated

ഹൈദരാബാദ്| ഹൈദരാബാദിലെ നമ്പള്ളിയില്‍ കാര്‍ റിപ്പയര്‍ ചെയ്യുന്നതിനിടെ വന്‍ തീപിടുത്തം. തീപിടുത്തത്തില്‍ 9 പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കാറിന്റെ അറ്റകുറ്റപ്പണിക്കിടെയുണ്ടായ തീപ്പൊരിയാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. രാസവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന താഴേ നിലയിലാണ് തീപിടുത്തമുണ്ടായത്. നിരവധി അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ഇന്ന് രാവിലെ 9.35ഓടെയാണ് തീപിടുത്തമുണ്ടായത്. ഉടന്‍ അഗ്‌നിശമനസേനയെ വിവരം അറിയിക്കുകയും യൂണിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. അതേസമയം തീപിടുത്തത്തിന്റെ കാരണവും നാശനഷ്ടത്തിന്റെ വ്യാപ്തിയും ഔദ്യോഗികമായി തിട്ടപ്പെടുത്തിയിട്ടില്ല.

ഇന്ന് പുലര്‍ച്ചെ ഹൈദരാബാദിലെ കോതാപേട്ടില്‍ ലളിത ആശുപത്രിക്ക് സമീപമുള്ള കടയിലും തീപിടുത്തമുണ്ടായിരുന്നു. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.