Kerala
കാറിലെ കവര്‍ച്ച; അമ്മോശനെ പറ്റിക്കാനുള്ള കള്ളക്കഥ
കോഴിക്കോട് കാറില്‍നിന്ന് 40 ലക്ഷം രൂപ കവര്‍ന്നതായി പുവാട്ടുപറമ്പ് സ്വദേശി പി എം റഹീസ് ആണ് പരാതി നല്‍കിയത്

കോഴിക്കോട് | നിര്‍ത്തിയിട്ട കാറില്‍ നിന്ന് 40 ലക്ഷം കവര്‍ന്നുവെന്ന പരാതി കള്ളക്കഥയെന്നുതെളിഞ്ഞു. കോഴിക്കോട് പൂവാട്ടുപറമ്പില്‍ കാറില്‍നിന്ന് 40 ലക്ഷം രൂപ കവര്‍ന്നതായി പുവാട്ടുപറമ്പ് സ്വദേശി പി എം റഹീസ് ആണ് പരാതി നല്‍കിയത്. പൂവാട്ടുപറമ്പ് കെയര്‍ ലാന്റ് ആശുപത്രിയുടെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ട കാറിന്റെ ഗ്ലാസ് തകര്‍ത്താണ് കവര്‍ച്ച നടത്തിയതെന്നാണ് റഹീസ് പരാതി നല്‍കിയത്.
പോലീസിന്റെ അന്വേഷണത്തില്‍ സംഭവം നാടകമെന്ന് പോലീസ് കണ്ടെത്തി. ഭാര്യാ പിതാവ് (അമ്മോശന്‍)നല്‍കിയ 40 ലക്ഷം രൂപ തിരികെ നല്‍കാതിരിക്കാന്‍ റഹീസ് ആസൂത്രണം ചെയ്ത കള്ളക്കഥയാണിതെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ പുവാട്ടുപറമ്പ് സ്വദേശി പി എം റഹീസ്, സുഹൃത്തുകളായ സാജിദ് എന്ന ഷാജി, ജംഷിദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
മോഷണണനാടകം നടത്താന്‍ സുഹൃത്തുക്കളായ രണ്ട് പേര്‍ക്ക് 90,000 രൂപക്കാണ് റഹീസ് ക്വട്ടേഷന്‍ നല്‍കിയത്. നാടകം ആസൂത്രണം ചെയ്യാന്‍ ഉപയോഗിച്ച കാറിനകത്ത് പണമില്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.