Connect with us

National

ഡല്‍ഹിയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി വെടിയുതിര്‍ത്തു; സഹോദരങ്ങള്‍ ഗുരുതരാവസ്ഥയില്‍

സുഭാഷ് നഗറില്‍ ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

Published

|

Last Updated

ന്യൂഡല്‍ഹി  | ഡല്‍ഹിയില്‍ തിരക്കേറിയ റോഡില്‍ കാര്‍ തടഞ്ഞുനിര്‍ത്തി സഹോദരങ്ങള്‍ക്കുനേരെ വെടിവെച്ചു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സുഭാഷ് നഗറില്‍ ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.ഡല്‍ഹിയിലെ കേശോപുര്‍ മണ്ഡിയുടെ (മാര്‍ക്കറ്റ്) മുന്‍ ചെയര്‍മാനായ അജയ് ചൗധരി, സഹോദരന്‍ ജസ്സ ചൗധരി എന്നിവര്‍ക്കു നേരെയാണ് ആക്രമണം .

ഇരുവര്‍ക്കും നേരെ പത്തോളം തവണയാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. ഇരുവരുടെയും നില ഗുരുതരമാണ്.അതേസമയം അക്രമികളെ ഇതുവരെ തിരിച്ചറിയാനായില്ല.പോലീസ് അന്വേഷണം തുടരുകയാണ്

Latest