National
ഡല്‍ഹിയില്‍ കനത്തമഴയില്‍ കാര്‍ അടിപ്പാതയിലെ വെള്ളക്കെട്ടില്‍ കുടുങ്ങി; രണ്ട് പേര്‍ മരിച്ചു
ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ കനത്തമഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ കാര്‍ കുടുങ്ങി രണ്ട്‌പേര്‍ മരിച്ചു. ഗുരുഗ്രാം സ്വദേശികളായ പുണ്യശ്രേയ ശര്‍മ, വിരാജ് ദ്വിവേദിയ എന്നിവരാണ് മരിച്ചത്. പുണ്യശ്രേയ എച്ച്ഡിഎഫ്സി ബാങ്ക് മാനേജരാണ്. വിരാജ് കാഷ്യറാണ്. ഫരിദാബാദ് അടിപ്പാതയിലാണ് അപകടം ഉണ്ടായത്.
ഇന്നലെ വൈകുന്നേരം മഹീന്ദ്ര എസ് യുവിയില്‍ ഇരുവരും ഫരീദാബാദില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.അടിപ്പാതയില്‍ കടക്കരുതെന്ന മുന്നറിയിപ്പ് അവഗണിച്ചാണ് ഇരുവരും മുന്നോട്ട് പോയതെന്നും പോലീസ് പറയുന്നു.
പുണ്യശ്രേയയുടെ മൃതദേഹം വെള്ളക്കെട്ടില്‍ നിന്നും വിരാജിന്‍റെ മൃതദേഹം വാഹനത്തില്‍ നിന്നും ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് കണ്ടെടുത്തത്.
ഡല്‍ഹി നഗരത്തില്‍ കഴിഞ്ഞ രണ്ടുദിവസമായി ശക്തമായ മഴ തുടരുകയാണ്.