Connect with us

National

ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍; സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി കാജല്‍ നിഷാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കാജലിന് രക്തസമ്മര്‍ദ്ദവും ഹൃദയാഘാതം മൂലമുള്ള പ്രയാസങ്ങളും അനുഭവപ്പെടുകയായിരുന്നെന്ന് ഭര്‍ത്താവ് സഞ്ജയ് നിഷാദ് മാധ്യമങ്ങളോട് പറഞ്ഞു.

Published

|

Last Updated

ഗോരഖ്പൂര്‍| ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ ലോക്സഭാ മണ്ഡലത്തിലെ സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി കാജല്‍ നിഷാദിനെ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ലക്‌നോവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഏപ്രില്‍ 5 ന് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് കാജലിനെ സ്റ്റാര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഞായറാഴ്ച ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അവരെ ലക്‌നോവിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.

കാജലിന് രക്തസമ്മര്‍ദ്ദവും ഹൃദയാഘാതം മൂലമുള്ള പ്രയാസങ്ങളും അനുഭവപ്പെടുകയായിരുന്നെന്ന് ഭര്‍ത്താവ് സഞ്ജയ് നിഷാദ് മാധ്യമങ്ങളോട് പറഞ്ഞു.

ഗോരഖ്പൂര്‍ മണ്ഡലത്തില്‍ നിന്ന് നടനും സിറ്റിംഗ് എംപിയുമായ രവി കിഷന്‍ ശുക്ലയ്ക്കെതിരെയാണ് നടി കാജല്‍ നിഷാദ് മത്സരിക്കുന്നത്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഗോരഖ്പൂരില്‍ ജൂണ്‍ ഒന്നിന് വോട്ടെടുപ്പ് നടക്കും.  ജൂണ്‍ 4ന് ഫലം പുറത്തുവരും.

 

 

 

Latest