Kozhikode
കെയര്‍ ഒ പി'; ബി പി എല്‍ കാര്‍ഡ് ഉടമകള്‍ക്ക് 30 രൂപക്ക് ചികിത്സയുമായി മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ്
സംഘടനകളുടെ കത്തുമായി വരുന്നവര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കും.
നോളജ് സിറ്റി | സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 30 രൂപക്ക് ചികിത്സ നല്‍കാനായി ‘കെയര്‍ ഒ പി’യുമായി മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ് ആശുപത്രി. തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ വൈകിട്ട് അഞ്ച് മുതല്‍ ഒമ്പത് വരെയാണ് ‘കെയര്‍ ഒ പി’ പ്രവര്‍ത്തിക്കുക.
രജിസ്ട്രേഷന്‍ ചാര്‍ജായാണ് രോഗികളില്‍ നിന്ന് 30 രൂപ ഈടാക്കുന്നത്. കൂടാതെ, 70 രൂപ മുതലുള്ള മസാജുകളും 100 രൂപ മുതലുള്ള ബാന്‍ഡേജുകളും ഒരുക്കിയിട്ടുണ്ട്.
മഞ്ഞ, ചുവപ്പ് റേഷന്‍ കാര്‍ഡുകളുമായോ വിവിധ രാഷ്ട്രീയ-മത-സാംസ്‌കാരിക സംഘടനകളുടെ കത്തുമായോ വരുന്നവര്‍ക്കാണ് ഈ ആനുകൂല്യങ്ങള്‍ നല്‍കുന്നത്.
---- facebook comment plugin here -----