Connect with us

Career Education

കരിയര്‍ കാറ്റലിസ്റ്റ് ക്യാമ്പ്

ശാസ്ത്ര മേഖലയില്‍ പഠനം നടത്താനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കു വേണ്ടി ഒരുക്കുന്ന ക്യാമ്പ് മാര്‍ച്ച് 27 ന് നരിക്കുനി ബൈത്തുല്‍ ഇസ്സയില്‍ നടക്കും.

Published

|

Last Updated

കോഴിക്കോട് | എസ് എസ് എല്‍ സി ഫലം കാത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ജാമിഅ മദീനത്തുന്നൂര്‍ കരിയര്‍ കാറ്റലിസ്റ്റ് ക്യാമ്പ് ഒരുക്കുന്നു. ശാസ്ത്ര മേഖലയില്‍ പഠനം നടത്താനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കു വേണ്ടി ഒരുക്കുന്ന ക്യാമ്പ് മാര്‍ച്ച് 27 ന് നരിക്കുനി ബൈത്തുല്‍ ഇസ്സയില്‍ നടക്കും.

മെഡിക്കല്‍, എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ സയന്‍സ്, മറ്റു പഠനാവസരങ്ങള്‍, സ്‌കോളര്‍ഷിപ്പുകള്‍, പാരാമെഡിക്കല്‍, തൊഴിലധിഷ്ഠിത കോഴ്‌സുകള്‍, പേഴ്‌സണല്‍ കരിയര്‍ ഗൈഡന്‍സ് തുടങ്ങിയ സെഷനുകളിലായി പ്രമുഖ ട്രെയിനേഴ്‌സ് പങ്കെടുക്കും.

രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ക്യാമ്പ് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി എം സ്വാബിര്‍ സഖാഫി ഉദ്ഘാടനം ചെയ്യും. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക: +918714372603.