Uae
അശ്രദ്ധമായി വാഹനമോടിക്കല്‍; 800 ദിര്‍ഹം പിഴ ചുമത്തും
അബൂദബി | അശ്രദ്ധമായി വാഹനമോടിക്കുന്നവര്‍ക്ക് 800 ദിര്‍ഹം പിഴ ചുമത്തുമെന്ന് അബൂദബി പോലീസ്. പിഴയ്ക്കു പുറമേ ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയിന്റുകളുമുണ്ടാവും. അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചുകൊണ്ടാണ് മുന്നറിയിപ്പ്.
അശ്രദ്ധമായ ഡ്രൈവിംഗാണ് അബൂദബിയിലെ അപകടങ്ങളുടെ പ്രധാന കാരണമെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ഡ്രൈവിംഗിനിടെ ഫോണ്‍ ഉപയോഗിക്കുന്നതും ഫോട്ടോയെടുക്കുന്നതും മേക്കപ്പ് ചെയ്യുന്നതും മറ്റുള്ളവരുമായുള്ള സംസാരത്തില്‍ മുഴുകുന്നതുമൊക്കെയാണ് അശ്രദ്ധക്കു കാരണമെന്നും പോലീസ് പറഞ്ഞു.
---- facebook comment plugin here -----