Connect with us

National

അസമില്‍ മനുഷ്യക്കടത്തില്‍ 4 ബംഗ്ലാദേശികളും 1 റോഹിങ്ക്യനും ഉള്‍പ്പെടെ 24 പേര്‍ക്കെതിരെ കേസ്

മനുഷ്യക്കടത്ത് സംഘം സ്ത്രീകളെയും പെണ്‍കുട്ടികളെയും പലതരത്തില്‍ ചൂഷണം ചെയ്യുന്നതായും എന്‍ ഐ എ അറിയിച്ചു

Published

|

Last Updated

കൊല്‍ക്കത്ത | ആസാമില്‍ മനുഷ്യക്കടത്ത് കേസില്‍ ബംഗ്ലാദേശ്, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പെടെ 24 പേര്‍ക്കെതിരെ എന്‍ഐഎ നടപടി. വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടാക്കി ബംഗ്ലാദേശി പൗരന്‍മാരെയും മ്യാന്‍മര്‍ വംശജരായ റോഹിങ്ക്യകളെയും ഇന്ത്യയിലേക്കെത്തിക്കുന്നവരാണ് ഇവരെന്ന് അന്വേഷണ ഏജന്‍സി പറഞ്ഞു.4 ബംഗ്ലാദേശികളും 1 മ്യാന്‍മര്‍ വംശജനായ റോഹിങ്ക്യന്‍ പൗരനും പ്രതികളില്‍ ഉള്‍പെടും. യാത്രാ രേഖകളില്ലാതെ മനുഷ്യക്കടത്ത് സംഘത്തിന്റെ സഹായത്തോടെ വിദേശികള്‍ ഇന്ത്യയിലേക്ക് കടക്കുന്നതായും എന്‍ ഐ എ പറഞ്ഞു.

മനുഷ്യക്കടത്ത് സംഘം സ്ത്രീകളെയും പെണ്‍കുട്ടികളെയും പലതരത്തില്‍ ചൂഷണം ചെയ്യുന്നതായും എന്‍ ഐ എ അറിയിച്ചു. കഴിഞ്ഞ വര്‍ഷം നവംബറിലും ത്രിപുര, ആസാം, ജമ്മു – കശ്മീര്‍, വെസ്റ്റ് ബംഗാള്‍ എന്നിവിടങ്ങളിലെ 39 സ്ഥലങ്ങളില്‍ നിന്ന് 29 പേരെ എന്‍ ഐ എ അറസ്റ്റ് ചെയ്തിരുന്നു.

---- facebook comment plugin here -----

Latest