Connect with us

Kerala

മുഖ്യമന്ത്രിക്കെതിരായ കേസ്: പരാതിക്കാരന്‍ ശശികുമാറിനെ  രൂക്ഷമായി വിമര്‍ശിച്ച്‌ ലോകായുക്ത

വിശ്വാസമില്ലെങ്കില്‍ എന്തിനാണ് കേസ് ലോകായുക്ത പരിഗണിക്കുന്നതെന്ന് ലോകായുക്ത ചോദിച്ചു.

Published

|

Last Updated

തിരുവനന്തപുരം| മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം വകമാറ്റിയ സംഭവത്തില്‍ റിവ്യു ഹരജി പരിഗണിക്കുന്നതിനിടെ പരാതിക്കാരന്‍ ശശികുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലോകായുക്ത ന്യായാധിപന്മാര്‍. ശശികുമാറിന് ഞങ്ങളെ വിശ്വാസമില്ല. ജഡ്ജിമാരെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലാണ് അദ്ദേഹം പറയുന്നത്. ആരോ സ്വാധീനം ചെലുത്തിയെന്നൊക്കെയാണ് ശശികുമാര്‍ പറയുന്നത്. എന്തൊക്കെയോ കണക്കുകൂട്ടിയാണ് അദ്ദേഹം പറയുന്നതെന്നും ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് കുറ്റപ്പെടുത്തി.

വിശ്വാസമില്ലെങ്കില്‍ എന്തിനാണ് കേസ് ലോകായുക്ത പരിഗണിക്കുന്നതെന്ന് ലോകായുക്ത ചോദിച്ചു. ഒരു കേസ് പരിഗണനയിലിരിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ പറയുന്നത് ശരിയല്ല. ആള്‍ക്കൂട്ട അധിഷേപം നടത്തുകയാണ്. കോടതിയില്‍ പറയേണ്ട കാര്യമേ പറയാവൂവെന്നും ലോകായുക്ത പ്രതികരിച്ചു.

ഹരജി വീണ്ടും ഡിവിഷന്‍ ബെഞ്ച് പരിഗണിക്കണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടു. റിവ്യൂ ഹര്‍ജി നാളെ 12 മണിക്ക് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. നാളെ ഉച്ചയ്ക്ക് 12 മണിക്കാണ് കേസ് പരിഗണിക്കുക. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് വിശാല ബെഞ്ചും കേസ് പരിഗണിക്കുന്നുണ്ട്. ഡിവിഷന്‍ ബെഞ്ച് പരിഗണിച്ച ശേഷമേ ഫുള്‍ ബെഞ്ച് കേസ് പരിഗണിക്കാവൂവെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടു. റിവ്യൂ ഡിവിഷന്‍ ബെഞ്ച് കേള്‍ക്കുമെന്ന് കോടതി പറഞ്ഞു. കക്ഷിയോട് മിതത്വം പാലിക്കാന്‍ പറയണമെന്ന് പരാതിക്കാരന്റെ അഭിഭാഷകനോട് ലോകായുക്ത ആവശ്യപ്പെട്ടു.

 

 

 

 

 

Latest