Connect with us

kusat

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ കുസാറ്റ് സ്റ്റുഡന്റ് വെല്‍ഫെയര്‍ ഡയറക്ടര്‍ക്കെതിരെ കേസ്

കലോത്സവത്തിനിടെ വിദ്യാര്‍ഥിനിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി

Published

|

Last Updated

കൊച്ചി | സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ കുസാറ്റ് സ്റ്റുഡന്റ് വെല്‍ഫെയര്‍ ഡയറക്ടറും സിന്‍ഡിക്കേറ്റ് അംഗവുമായ ഡോ. പി കെ ബേബിക്കെതിരെ കേസ്.

കലോത്സവത്തിനിടെ വിദ്യാര്‍ഥിനിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചു എന്ന പരാതിയില്‍ കളമശ്ശേരി പോലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. വിദ്യാര്‍ഥിനി നേരത്തെ കുസാറ്റ് വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതില്‍ ആഭ്യന്തര അന്വേഷണം നടക്കുകയാണ്.
ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് പരാതിക്കിടയാക്കിയ സംഭവം. പിന്നാലെ വിദ്യാര്‍ഥിനി വിസിക്ക് പരാതി നല്‍കി. പിന്നീട് പോലീസിലും പരാതി നല്‍കി. അധ്യാപകനെ പോലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്യുമെന്നാണ് വിവരം.

സര്‍വകലാശാലയില്‍ ബേബിയെ നിയമിച്ചതുമായി ബന്ധപ്പെട്ട് നേരത്തെ വിവാദമുണ്ട്. കഴിഞ്ഞ വര്‍ഷം ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍, ചുമതലയിലെ വീഴ്ച ചൂണ്ടിക്കാട്ടി സിന്‍ഡിക്കേറ്റ് ഉപസമിതിയില്‍ നിന്നു ബേബിയെ മാറ്റിയിരുന്നു.

 

---- facebook comment plugin here -----

Latest