National
ഉത്തര്‍പ്രദേശില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രിക്ക് എതിരെ കേസ്
കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് എ എ പി ആരോപിച്ചു
ആഗ്ര | ഡല്‍ഹി ഉപമുഖ്യമന്ത്രിക്ക് എതിരെ ഉത്തര്‍ പ്രദേശില്‍ എഫ് ഐ ആര്‍. ആം ആദ്മി പാര്‍ട്ടി നേതാവും രാജ്യ സഭാ എം പിയുമായ സഞ്ജയ് സിംഗ് അടക്കം നൂറോളം പ്രവര്‍ത്തകര്‍ക്കെതിരേയും കേസുണ്ട്. നിരോധനാജ്ഞ ലംഘിച്ച് റാലി നടത്തിയതിനാണ് കേസെടുത്തത്. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആം ആദ്മി പാര്‍ട്ടി നടത്തിയ ത്രിവര്‍ണ്ണ യാത്രക്കെതിരെയാണ് നടപടി.
ആഗ്രയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നുവെന്നും അനുമതിയില്ലാതെയാണ് ആം ആദ്മി പാര്‍ട്ടി ഈ പരിപാടി നടത്തിയത്. കൊവിഡ് നിയന്ത്രണങ്ങളും പരിപാടിക്കിടെ ലംഘിക്കപ്പെട്ടുവെന്നും എഫ് ഐ ആറിലുണ്ട്.
പതിനേഴ് എ എ പി നേതാക്കളുടെ പേര് എഫ് ഐ ആറിലുണ്ട്. നാന്നുറിലേറെ കണ്ടാലറിയാവുന്ന പ്രവര്‍ത്തകര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മണ്ടോല വഴി യാത്ര കടന്നുപോകാന്‍ ആഗ്ര ഭരണകൂടം അനുമതി നല്‍കിയില്ലെന്നും അതിനാലാണ് അവസാന നിമിഷം യാത്ര വഴി തിരിച്ചുവിടേണ്ടി വന്നുവെന്ന് സഞ്ജയ് അറിയിച്ചു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് എ എ പി ആരോപിച്ചു.