Connect with us

National

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതിന് ഡി കെ ശിവകുമാറിനെതിരെ കേസ്

ഡി കെ ശിവകുമാറിനെതിരെ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു

Published

|

Last Updated

ബംഗളൂരു | തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെതിരെ കേസെടുത്തു. ശിവകുമാര്‍ വോട്ടര്‍മാര്‍ക്കിടയില്‍ ബിസിനസ് ഡീല്‍ നടത്തുകയാണെന്ന ബിജെപി എം എല്‍ എ അശ്വന്ത് നാരായണന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

കോണ്‍ഗ്രസിന് വോട്ട് നല്‍കിയാല്‍ ജലവിതരണം ഉറപ്പു വരുത്താമെന്ന് ഡി കെ ശിവകുമാര്‍ വാഗ്ദാനം ചെയ്തത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നാണ് ബിജെപി പരാതിയില്‍ പറയുന്നത്. എന്നാല്‍ ഡി കെ ശിവകുമാര്‍ ഈ ആരോപണങ്ങള്‍ തള്ളി.

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പരിഹരിക്കുമെന്നാണ് താന്‍ പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി.ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ജനങ്ങളുമായി ആശയവിനിമയം നടത്തുക മാത്രമാണ് ചെയ്തതെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു.

Latest