Connect with us

International

ഇന്ത്യന്‍ കോടീശ്വരന്‍ ഗൗതം അദാനിക്കെതിരെ അമേരിക്കയില്‍ തട്ടിപ്പിനും വഞ്ചനക്കും കേസ്

സൗരോര്‍ജ കരാറുകള്‍ നേടാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കോടികള്‍ കൈക്കൂലി നല്‍കിയെന്നാണ് കേസ്

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യന്‍ കോടീശ്വരന്‍ ഗൗതം അദാനിക്കെതിരെ അമേരിക്കയില്‍ തട്ടിപ്പിനും വഞ്ചനക്കും കേസ്. സൗരോര്‍ജ കരാറുകള്‍ നേടാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കോടികള്‍ കൈക്കൂലി നല്‍കിയെന്നാണ് കേസ്. ഗൗതം അദാനി, ബന്ധു സാഗര്‍ അദാനി ഉള്‍പ്പെടെ ഏഴ് പേരാണ് കേസിലെ പ്രതികള്‍.

20 വര്‍ഷത്തിനുള്ളില്‍ രണ്ടു ബില്യണ്‍ഡോളര്‍ ലാഭം പ്രതീക്ഷിക്കുന്ന സൗരോര്‍ജ്ജ വിതരണകരാറുകള്‍ നേടാനാണ് കൈക്കൂലി ഇടപാടുകള്‍ നടത്തിയത്. ഇക്കാര്യം മറച്ചുവെച്ച് അമേരിക്കയില്‍ നിക്ഷേപത്തട്ടിപ്പ് നടത്തി എന്നാണ് കേസ്.

അദാനി ഗ്രീന്‍ എനര്‍ജി ഇന്ത്യയില്‍ സൗരോര്‍ജ കരാറുകള്‍ നേടാന്‍ കോഴ നല്‍കിയ വിവരം യു എസ് നിക്ഷേപകരില്‍ നിന്ന് മറച്ചുവെച്ചുവെന്നാണ് കുറ്റപത്രത്തിലുള്ളത്. യു എസ് സെക്യൂരിറ്റിസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷനും അദാനി ഗ്രീന്‍ എനെര്‍ജിക്കെതിരെ അഴിമതി കുറ്റം ചുമത്തി സിവില്‍ കേസും ഫയല്‍ ചെയ്തിട്ടുണ്ട്. അദാനി ഗ്രീന്‍ എനര്‍ജി യു എസ് നിക്ഷേപകരില്‍ നിന്ന് 175 മില്യന്‍ സമാഹരിച്ചെന്നും കുറ്റപത്രത്തിലുണ്ട്.

ന്യൂയോര്‍ക്കില്‍ യു എസ് അറ്റോര്‍ണി ഓഫീസ് ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന, അഴിമതി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

 

 

---- facebook comment plugin here -----

Latest