Connect with us

Kerala

പി വി അന്‍വറിനെതിരെ എസ്ഒജിയുടെ രഹസ്യം ചോര്‍ത്തിയെന്ന കേസ്; അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കും

സംഭവത്തില്‍ അന്‍വറിനെതിരെ ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തിയാണ് എഫ്ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്

Published

|

Last Updated

തിരുവനന്തപുരം |  കേരളത്തിന്റെ തന്ത്ര പ്രധാനസേന എസ്ഒജിയുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയത്തിന് പി വി അന്‍വര്‍ എംഎല്‍എക്കെതിരെ കേസെടുത്തതിന് പിറകെ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കും. സംഭവത്തില്‍ അന്‍വറിനെതിരെ ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തിയാണ് എഫ്ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്.നിലവില്‍ മഞ്ചേരി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. രാജ്യ സുരക്ഷക്ക് ഭീഷണിയെന്ന കുറ്റം ചുത്തിയാണ് കേസ്. ജാമ്യമില്ലാത്ത വകുപ്പ് ഉള്‍പ്പെടെ അന്‍വറിനെതിരെ ചുമത്തിയിട്ടുണ്ട്.
കേരള പൊലീസിന്റെ തന്ത്രപ്രധാന സേനയാണ് സ്പെഷ്യല്‍ ഓപറേഷന്‍ ഗ്രൂപ്പ് അഥവാ എസ്ഒജി. അന്‍വര്‍ എസ്ഒജിയുടെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ നോക്കിയെന്ന് കമാന്റന്റ് ഫെറാഷ് മുഹമ്മദ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ക്രിമിനല്‍ ഗൂഢാലോചന, ഐ ടി ആക്ടിലെ 43,66 വകുപ്പുകള്‍ ഔദ്യോഗിക രഹസ്യ നിയമത്തിലെ അഞ്ചാം വകുപ്പ് എന്നിവയാണ് അന്‍വറിനെതിരെ ചുമത്തിയിരിക്കുന്നത്‌

Latest