Kerala
ഷാജന്‍ സ്‌കറിയയുടെ പരാതിയില്‍ പി വി അന്‍വര്‍ എംഎല്‍എക്കെതിരെ കേസ്
യൂട്യൂബ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്ത വാര്‍ത്തകള്‍ പിവി അന്‍വര്‍ എഡിറ്റ് ചെയ്ത് മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന വിധം പ്രചരിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നു
തിരുവനന്തപുരം | സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ പി വി അന്‍വര്‍ എംഎല്‍എക്കെതിരെ കേസ്. ഷാജന്‍ സ്‌കറിയയുടെ പരാതിയില്‍ എരുമേലി പോലീസാണ് കേസെടുത്തിരിക്കുന്നത്.
മറുനാടന്‍ മലയാളി എന്ന യൂട്യൂബ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്ത വാര്‍ത്തകള്‍ പിവി അന്‍വര്‍ എഡിറ്റ് ചെയ്ത് മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന വിധം പ്രചരിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നു. ബിഎന്‍സ് ആക്ട് 196, 336, 340, 356 തുടങ്ങിയ വകുപ്പുകള്‍ ആണ് ചുമത്തിയിരിക്കുന്നത്.പരാതി നല്‍കിയിട്ടും കേസെടുക്കാത്തതിനെ തുടര്‍ന്ന് ഷാജന്‍ സ്‌കറിയ കോടതിയെ സമീപിച്ചിരുന്നു. കോടതി നിര്‍ദേശപ്രകാരമാണ് ഇപ്പോള്‍ പോലീസ് കേസെടുത്തിരിക്കുന്നത്
---- facebook comment plugin here -----