Connect with us

National

ബലാത്സംഗ കേസില്‍ പ്രായപൂര്‍ത്തിയാവാത്ത ഇരയുടെ വ്യക്തി വിവരങ്ങള്‍ പങ്കുവെച്ചതിന് രാഹുല്‍ ഗാന്ധിക്കെതിരെ കേസ്

ബലാത്സഗ കേസില്‍ ഇര യുടെ വ്യക്തി വിവരങ്ങള്‍ പങ്കുവെക്കുന്നത് രണ്ടു വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്

Published

|

Last Updated

ന്യൂഡല്‍ഹി | ബലാത്സംഗത്തിനിരയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ വ്യക്തി വിവരങ്ങള്‍ പങ്കുവെച്ചതിന് രാഹുല്‍ ഗാന്ധിക്കെതിരെ ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 2021 ല്‍ ബലാത്സംഗത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വ്യക്തി വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിനാണ് കേസ്. രാഹുല്‍ ഗാന്ധിക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതായും കൂടുതല്‍ അന്വേഷണം നടക്കുന്നതായും ഡല്‍ഹി പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് രാഹുല്‍ ഗാന്ധി പെണ്‍കുട്ടിയുടെ വിവരങ്ങള്‍ പങ്കുവെച്ചതെന്ന് പൊലീസ് അറിയിച്ചു. ഐ പി സി 228 എ പ്രകാരം ബലാത്സഗ കേസില്‍ ഇര യുടെ വ്യക്തി വിവരങ്ങള്‍ പങ്കുവെക്കുന്നത് രണ്ടു വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

പ്രായപൂര്‍ത്തിയാവാത്ത ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ എക്‌സില്‍ പങ്കുവെച്ച പോസ്റ്റ് പിന്‍വലിച്ചതായി രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍ മോഹന്‍, ജസ്റ്റിസ് മന്‍മീത് പി എസ് അരോറ എന്നിവരടങ്ങിയ ബഞ്ചിനെ അറിയിച്ചു. പോസ്റ്റ് പിന്‍വലിച്ചതായി എക്‌സ് അഭിഭാഷകന്‍ കോടതിയില്‍ സ്ഥിരീകരിക്കുകയും ചെയ്തു.

2021 ല്‍ സോഷ്യല്‍ ആക്ടിവിസ്റ്റ് മാകരാന്ദ് സുരേശ് മണ്ഡ്‌ലേക്കര്‍ ബലാത്സംഗത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വ്യക്തി വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന് രാഹുല്‍ ഗാന്ധിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

---- facebook comment plugin here -----

Latest