Kerala
പൂര നഗരിയില്‍ ആംബുലന്‍സിലെത്തിയ സംഭവം: സുരേഷ് ഗോപിക്കെതിരെ കേസ്
സി പി ഐ നേതാവിന്റെ പരാതിയിലാണ് നടപടി.
തൃശൂര്‍ | പൂര നഗരിയില്‍ ആംബുലന്‍സില്‍ വന്നതിന് ബി ജെ പി നേതാവ് സുരേഷ് ഗോപി എം പിക്കെതിരെ കേസെടുത്തു. തൃശൂര്‍ ഈസ്റ്റ് പോലീസാണ് കേസെടുത്തത്.
സി പി ഐ തൃശൂര്‍ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് സുമേഷിന്റെ പരാതിയിലാണ് നടപടി. ആംബുലന്‍സ് നിയമവിരുദ്ധമായി ഉപയോഗിച്ചതിനാണ് കേസ്. രോഗികളെ മാത്രം കൊണ്ടുപോകാന്‍ അനുവാദമുള്ള ആംബുലന്‍സില്‍ യാത്ര ചെയ്‌തെന്നും പോലീസ് നിയന്ത്രണം സുരേഷ് ഗോപി ലംഘിച്ചെന്നും എഫ് ഐ ആറില്‍ പറയുന്നു.
ആറുമാസം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് സുരേഷ് ഗോപി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
---- facebook comment plugin here -----