Connect with us

Kerala

ദീപുവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ആയിരത്തോളം പേര്‍ക്കെതിരെ കേസ്; സ്ഥലത്ത് വന്‍ പോലീസ് കാവല്‍

ദീപുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് രാത്രിയോടെ പോലീസിന് കിട്ടിയേക്കും

Published

|

Last Updated

എറണാകുളം | കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ദീപുവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത 1000 പേര്‍ക്കെതിരെയാണ് കേസെടുത്തത്. കൊവിഡ് മാനദണ്ഡം ലംഘിച്ചുവെന്നതിന് പുറമെ ഗതാഗത തടസം സൃഷ്ടിച്ചതിനും നിയമവിരുദ്ധമായി സംഘം ചേര്‍ന്നുവെന്നും കാണിച്ചാണ് കേസെടുത്തിരിക്കുന്നത് . അതേ സമയം ദീപുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് രാത്രിയോടെ പോലീസിന് കിട്ടിയേക്കും.

തലയ്ക്ക് പിന്നില്‍ കാണപ്പെട്ട രണ്ട് ക്ഷതങ്ങളാണ് മരണകാരണമായതെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട് കിട്ടിയശേഷം തുടര്‍ നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം. ഇതിന്റെ ഭാഗമായി അറസ്റ്റിലായ നാലു സിപിഎം പ്രവര്‍ത്തകരെയും കസ്റ്റഡിയില്‍ വാങ്ങാന്‍ നാളെ കോടതിയെ സമീപിക്കും. പ്രദേശത്ത് കനത്ത പോലീസ് കാവലും എര്‍പ്പെടുത്തിയിട്ടുണ്ട്.

ദീപുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇന്നലെ പുറത്തു വന്നിരുന്നു. തലയോട്ടിയിലെ ക്ഷതം മരണകാരണം ആയെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. തലയോട്ടിക്ക് പിറകില്‍ രണ്ടിടങ്ങളില്‍ ക്ഷതം ഉള്ളതായി കണ്ടെത്തി. ക്ഷതമേറ്റ അതിനെ തുടര്‍ന്ന് തലച്ചോറില്‍ രക്തം കട്ടപിടിച്ചു. കരള്‍ രോഗവും മരണത്തിന് ആക്കംകൂട്ടി.

Latest