Connect with us

Kerala

തൃശൂർ ഡി സി സി സെക്രട്ടറിക്കെതിരെ കേസ്

ഡി സി സി ഓഫീസിൽ വെച്ച് മർദിക്കുകയും ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി

Published

|

Last Updated

തൃശൂർ | ഡി സി സി ഓഫീസിലെ സംഘർഷത്തിൽ സെക്രട്ടറി സജീവൻ കുരിയച്ചിറക്കെതിരെ കേസെടുത്ത് പോലീസ്. കെ എസ് യു സംസ്ഥാന കമ്മിറ്റി അംഗം വിമൽ, യൂത്ത് കോൺഗ്രസ്സ് നേതാവ് പഞ്ചു തോമസ് എന്നിവരുടെ പരാതിയിലാണ് ഈസ്റ്റ് പോലീസ് കേസെടുത്തത്. സജീവന് പുറമെ ഏഴ് പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു.

ഡി സി സി ഓഫീസിൽ വെച്ച് മർദിക്കുകയും ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. സജീവൻ കുരിയച്ചിറയുടെ പരാതിയിൽ ഡി സി സി പ്രസിഡന്റിനും 20 പേർക്കും എതിരെ നേരത്തേ കേസെടുത്തിരുന്നു. തൃശൂരിലെ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ കഴിഞ്ഞ ദിവസം വൈകിട്ട് ചേര്‍ന്ന യോഗത്തിനിടെയാണ് ഡി സി സി ഓഫീസിൽ കെ മുരളീധരന്‍ അനുകൂലികളും ഡി സി സി പ്രസിഡന്റ് ജോസ് വള്ളൂര്‍ അനുകൂലികളും തമ്മിൽ സംഘര്‍ഷമുണ്ടായത്.

Latest