Connect with us

Kerala

സ്വന്തം ബോര്‍ഡുകള്‍ നശിപ്പിച്ച് സംഘര്‍ഷത്തിനു ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്

യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് ജിജോ മോന്‍ ജോസഫ്, പ്രവര്‍ത്തകരായ സജോ സണ്ണി, റിയാസ് ബാബു, കണ്ടാലറിയാവുന്ന ഒരാള്‍ എന്നിങ്ങനെ നാലുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു

Published

|

Last Updated

തൃശൂര്‍ | യൂത്ത് കോണ്‍ഗ്രസ് ഫ്ളക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചത് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ. യൂത്ത് കോണ്‍ഗ്രസ് ഒല്ലൂക്കര മണ്ഡലം കമ്മിറ്റിയുടെ പുതിയ പ്രസിഡന്റിന് അഭിവാദ്യമര്‍പ്പിച്ച് സ്ഥാപിച്ച ബോര്‍ഡുകളാണ് നശിപ്പിച്ചത്. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് ജിജോ മോന്‍ ജോസഫ്, പ്രവര്‍ത്തകരായ സജോ സണ്ണി, റിയാസ് ബാബു, കണ്ടാലറിയാവുന്ന ഒരാള്‍ എന്നിങ്ങനെ നാലുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

പ്രദേശത്ത് രാഷ്ട്രീയ സംഘര്‍ഷം ലക്ഷ്യമിട്ട് ഫ്ളക്സ് ബോര്‍ഡുകള്‍ തകര്‍ത്തുവെന്നാണ് പോലീസ് കണ്ടെത്തല്‍. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ബോര്‍ഡുകള്‍ നശിപ്പിക്കുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നു. ക്കഴിഞ്ഞ നാലിനു രാത്രിയാണ് സംഭവം. പിന്നാലെ പ്രതികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കോണ്‍ഗ്രസ് നേതാക്കള്‍ മണ്ണുത്തി പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ബോര്‍ഡുകള്‍ നശിപ്പിച്ചതിന് പിന്നില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും പ്രവര്‍ത്തകരുമാണെന്ന് കണ്ടെത്തിയത്.

ബോര്‍ഡുകള്‍ നശിപ്പിക്കുകയും പിന്നീടത് എതിര്‍ പാര്‍ട്ടിയില്‍ പെട്ടവരുടെ തലയില്‍ കെട്ടിവയ്ക്കാനുമായിരുന്നു ലക്ഷ്യം. പ്രദേശത്ത് രാഷ്ട്രീയ സംഘര്‍ഷത്തിനാണ് സംഘം പദ്ധതിയിട്ടതെന്നാണ് പോലീസ് എഫ് ഐആര്‍.