Connect with us

Kerala

മാസപ്പടി കേസ് ; സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ഇ ഡി രാത്രി മുഴുവന്‍ ചോദ്യം ചെയ്തു

ചോദ്യം ചെയ്യല്‍ തുടരുന്നു

Published

|

Last Updated

കൊച്ചി | മാസപ്പടി കേസില്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യല്‍ തുടരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന്റെ കൊച്ചിയിലെ ഓഫീസിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.കമ്പനി സിഎഫ്ഒ സുരേഷ് കുമാര്‍, സീനിയര്‍ മാനേജര്‍ ചന്ദ്രശേഖരന്‍, സിസ്റ്റംസ് ചുമതലയുള്ള അഞ്ജു എന്നിവരെയാണ് ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയത്.

തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് ഇവര്‍ കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ഹാജരായത്. ഉച്ചയോടെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. രാത്രിയോടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകുമെന്ന് കരുതിയിരുന്നെങ്കിലും രാത്രി വൈകിയും പുലര്‍ച്ചെയും ചോദ്യം ചെയ്യല്‍ തുടരുകയാണ്.
സിഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്ത ചോദ്യംചെയ്യലിന് ഹാജരായില്ല. ആരോഗ്യ പ്രശ്നങ്ങള്‍ കാണിച്ച് മറുപടി നല്‍കിയെന്നാണ് വിവരം.

 

Latest