Connect with us

Kerala

മാസപ്പടി കേസ് ; സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തക്ക് വീണ്ടു ഇ ഡി നോട്ടീസ്

ഇതിനിടെ മാസപ്പടി വിവാദത്തില്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യല്‍ രണ്ടാം ദിവസവും തുടരുകയാണ്

Published

|

Last Updated

കൊച്ചി | മാസപ്പടി കേസില്‍ സിഎംആര്‍എല്‍ എംഡി സി എന്‍ ശശിധരന്‍ കര്‍ത്തയ്ക്ക് ഇഡി വീണ്ടു നോട്ടീസയച്ചു. ഇന്നലെ രാത്രിയാണ് ഇഡി സമന്‍സ് അയച്ചത്. ഇന്ന് രാവിലെ 10.30 ഹാജരാകാനായിരുന്നു നിര്‍ദേശം. തിങ്കളാഴ്ച ഹാജരാകാത്തതിനെ തുടര്‍ന്നാണ് ഇഡി വീണ്ടും സമന്‍സ് അയച്ചത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ശശിധരന്‍ കര്‍ത്ത ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത്.

ഇതിനിടെ മാസപ്പടി വിവാദത്തില്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യല്‍ രണ്ടാം ദിവസവും തുടരുകയാണ്. തിങ്കളാഴ്ച രാത്രി മുഴുവനും ഇവരെ ഇഡി ചോദ്യം ചെയ്തിരുന്നു. കമ്പനി സിഎഫ്ഒ സുരേഷ് കുമാര്‍, സീനിയര്‍ മാനേജര്‍ ചന്ദ്രശേഖരന്‍, സിസ്റ്റംസ് ചുമതലയുള്ള അഞ്ജു എന്നിവരെയാണ് ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയത്.

തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് ഇവര്‍ കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ഹാജരായത്. ഉച്ചയോടെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. രാത്രിയോടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകുമെന്ന് കരുതിയിരുന്നെങ്കിലും ചോദ്യം ചെയ്യല്‍ തുടരുകയാണ്.

സിഎംആര്‍എല്ലും എക്‌സാലോജിക് കമ്പനിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് ഇഡി പരിശോധിക്കുന്നത്. സിഎംആര്‍എല്ലില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാകും കേസില്‍ മറ്റുള്ളവരെ ഇഡി ചോദ്യം ചെയ്യുക. കേസില്‍ ഇ ഡി മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ കൂടി ചോദ്യംചെയ്യാനൊരുങ്ങുകയാണ്.

Latest