Connect with us

Kerala

മാസപ്പടി കേസ്; കോടതിയില്‍ അഞ്ച് രേഖകള്‍ കൂടി  ഹാജരാക്കി മാത്യു കുഴല്‍നാടന്‍ എംഎല്‍എ

.മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ രേഖകളാണ് കോടതിയില്‍ ഹാജരാക്കിയിരിക്കുന്നതെന്ന് മാത്യു കുഴല്‍നാടന്‍ മാധ്യമങ്ങളോട് പറഞ്ഞു

Published

|

Last Updated

തിരുവനന്തപുരം |  മാസപ്പടി കേസില്‍ കോടതിയില്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കി മാത്യു കുഴല്‍നാടന്‍ എംഎല്‍എ.തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് രേഖകള്‍ ഹാജരാക്കിയത്. ഈ മാസം ആറിന് വീണ്ടും ഹരജി പരിഗണിക്കും.മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ രേഖകളാണ് കോടതിയില്‍ ഹാജരാക്കിയിരിക്കുന്നതെന്ന് മാത്യു കുഴല്‍നാടന്‍ മാധ്യമങ്ങളോട് പറഞ്ഞു

അഞ്ച് പുതിയ രേഖകള്‍ കൂടിയാണ് മാത്യു കുഴല്‍നാടന്‍ ഹാജരാക്കിയിരിക്കുന്നത്. കരിമണല്‍ കമ്പനിയുമായി നടത്തിയ ഇടപാടുകളില്‍ മുഖ്യമന്ത്രിയുടേയും മകളുടേയും പങ്ക് തെളിയിക്കുന്ന രേഖകളാണ് ഇതെന്നാണ് മാത്യു കുഴല്‍നാടന്‍ പറയുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ ,സിഎംആര്‍എല്‍ ഉടമ എസ്എന്‍ ശശിധരന്‍ കര്‍ത്ത ഉള്‍പ്പെടെ ഏഴ് പേരാണ് കേസിലെ എതിര്‍കക്ഷികള്‍. ഖനനത്തിനായി സിഎംആര്‍എല്‍ കമ്പനിക്ക് അനുമതി നല്‍കിയതിന് പ്രതിഫലമായി മുഖ്യമന്ത്രി പിണറായിവിജയന്റെ മകള്‍ വീണാ വിജയന് മാസപ്പടി ലഭിച്ചു എന്നാണ് മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ സ്വകാര്യഹര്‍ജിയിലെ ആരോപണം.

 

Latest