Connect with us

Kerala

മാസപ്പടി കേസ്; മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്ന ഹരജിയില്‍ വിധി ഇന്ന്

തിരുവനന്തരപുരം വിജിലന്‍സ് കോടതിയാണ് വിധി പറയുക.

Published

|

Last Updated

തിരുവനന്തപുരം| മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹരജിയില്‍ വിധി ഇന്ന്. തിരുവനന്തരപുരം വിജിലന്‍സ് കോടതിയാണ് വിധി പറയുക.

കേസില്‍ കോടതിയുടെ നേരിട്ടുള്ള അന്വേഷണം മതിയെന്നാണ് മാത്യു കുഴല്‍നാടന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. സിഎംആര്‍എല്‍ എന്ന സ്ഥാപനത്തിന് ധാതുമണല്‍ ഖനനത്തിന് വഴിവിട്ട സഹായം നല്‍കിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് മാസപ്പടി നല്‍കിയെന്നാണ് ഹരജിക്കാരന്റെ ആരോപണം.

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹരജിയില്‍ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവ് ഹാജരാക്കണമെന്ന് മാത്യുവിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. മാത്യു കുഴല്‍നാടന്‍ മൂന്ന് രേഖകള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. സിഎംആര്‍എല്ലിന് ഭൂപരിധി ലംഘിച്ച് ഇളവ് അനുവദിക്കണമെന്ന അപേക്ഷയില്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തിന്റെ മിനുട്സ് ഉള്‍പ്പെടെ ഖനനവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവുകളും കുഴല്‍നാടന്‍ ഹാജരാക്കിയിരുന്നു. ആലപ്പുഴയില്‍ നടന്നത് പ്രളയാന്തരമുള്ള മണ്ണ് മാറ്റമല്ല ഖനനമെന്ന് കുഴല്‍ നാടന്‍ വാദിച്ചു. അതേസമയം സിഎംആര്‍എല്ലിന് വഴിവിട്ട സഹായം സര്‍ക്കാര്‍ ചെയ്‌തെന്ന ആരോപണം വിജിലന്‍സ് തള്ളി. റവന്യൂ വകുപ്പ് രേഖകള്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയിരുന്നു.

 

 

---- facebook comment plugin here -----

Latest